കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കാൻ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിശദീകരണം.

തിരുവനന്തപുരം: ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ദില്ലിയില്‍ വെച്ച് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. പാര്‍ട്ടി ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇത് തരൂരിനും ബാധകമാണെന്നും സുധാകരന്‍ പറഞ്ഞു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തെപ്പറ്റി വിശദീകരിക്കാൻ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിശദീകരണം. എം വി ഗോവിന്ദന്‍റെ ലീഗ് പ്രശംസയോടും സുധാകരന്‍ പ്രതികരിച്ചു. സിപിഎമ്മിന് ലീഗിനോട് പ്രമേമാണ്. സിപിഎമ്മിന് മാത്രം പ്രമേം തോന്നിയതുകൊണ്ട് കാര്യമില്ല. ലീഗ് വര്‍ഗീയവാദികളെന്ന് പറഞ്ഞത് കോണ്‍ഗ്രസല്ല, സിപിഎമ്മാണെന്നും സുധാകരന്‍പറഞ്ഞു.

അതേസമയം കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ കെ സുധാകരന് എതിരെ വിമർശനം ഉയര്‍ന്നു. നെഹ്റുവുമായി ബന്ധപ്പെടുത്തിയുള്ള ആർഎസ്എസ് അനുകൂല പരാമർശമാണ് വിമർശിക്കപ്പെട്ടത്. സംഘടനാ കോണ്‍ഗ്രസ് കാലത്തെ വസ്തുതയാണ് പറഞ്ഞതെന്നായിരുന്നു സുധാകരൻ മറുപടി നൽകിയത്.