അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂർ ജില്ലയിൽ സിപിഎം അടിച്ചാൽ കോൺഗ്രസ് തിരിച്ചടിച്ചിരിക്കും

കണ്ണൂർ: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കണ്ണൂരിൽ വിവിധ ഇടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ ഭീഷണിയുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. ആയുധം കൊണ്ട് അക്രമിച്ചാൽ തിരിച്ചും അക്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂർ ജില്ലയിൽ സിപിഎം അടിച്ചാൽ കോൺഗ്രസ് തിരിച്ചടിച്ചിരിക്കും. തുടർച്ചയായി അക്രമം നടത്തുകയും കോൺഗ്രസ് ഓഫീസുകൾ തകർക്കുകയുമാണ് സിപിഎമ്മെന്നും സുധാകരൻ എംപി