ജയരാജന്‍റെ മനോനില പരിശോധിക്കണമെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം. ജയരാജന് ട്രാവൽ ബാൻ നൽകണമെന്ന് ആവശ്യപ്പെട്ട ഷാഫി, എല്‍ഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച് ജയരാജൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ആയോ എന്നും പരിഹാസിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ (Pinarayi Vijayan) വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഇ പി ജയരാജൻ വാ പോയ കോടാലിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമര്‍ശിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി കണ്ണാടിക്കൂട്ടില്‍ നിന്നാലും പ്രതിഷേധിക്കുമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ആക്രമത്തിന്‍റെ പാതയിലേക്ക് യുഡിഎഫ് പോയിട്ടില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ന്യായീകരണം. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ ഇ പി ജയരാജൻ ആരാണെന്ന് ചോദിച്ച കെ സുധാകരൻ, ഞങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്താൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും വെല്ലുവിളിച്ചു. ജയരാജൻ ശിക്ഷിച്ചാൽ ജയരാജനെ ശിക്ഷിക്കും. ജയരാജനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളുടെ അറിവോടെയല്ല കുട്ടികളുടെ വികാരം. മദ്യപിച്ചിട്ടില്ല എന്ന് കണ്ടാൽ ജയരാജൻ മാപ്പ് പറയുമോ എന്നും കെ സുധാകരന്‍ ചോദിച്ചു. സംഭവത്തില്‍ പരാതി നൽകാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read:ഇന്ദിരാ ഭവന് മുന്നിൽ ഇരച്ചെത്തി സിപിഎം പ്രവർത്തകർ; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്

ജയരാജന്‍റെ മനോനില പരിശോധിക്കണമെന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രതികരണം. നാട്ടിൽ കലാപം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പറഞ്ഞ ഷാഫി പറമ്പിൽ, പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കൂ എന്ന് ജയരാജനെ വെല്ലുവിളിച്ചു. ജയരാജനെതിരെ ഡിജിപിക്ക് പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയരാജന് ട്രാവൽ ബാൻ നൽകണമെന്ന് ആവശ്യപ്പെട്ട ഷാഫി, എല്‍ഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച് ജയരാജൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ആയോ എന്നും പരിഹാസിച്ചു.

Also Read: വിമാനത്തിൽ പ്രതിഷേധിക്കാൻ ടിക്കറ്റെടുത്തത് 36000 രൂപയ്ക്ക്; ഒടുവിൽ ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ

കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ച സിപിഎം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് വി ഡി സതീശൻ

കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുടനീളെ കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിച്ച സിപിഎം ഗുണ്ടായിസം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് എതിരെ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാണ് യു.ഡി.എഫും കോണ്‍ഗ്രസും നടത്തിയത്. സമരം അക്രമത്തിലേക്ക് വഴിതിരിച്ചു വിട്ടത് സി.പി.എമ്മും ഡി.വൈ.എഫ്.ഐ ഗുണ്ടകളുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായ എ.കെ ആന്റണി ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സകല രാഷ്ട്രീയ മര്യാദകളും ലംഘിക്കുന്ന പ്രവര്‍ത്തിയാണ് സി.പി.എം നേതാക്കളുടെ അറിവോടെ നടന്നത്. 

മുഖ്യമന്ത്രിക്ക് എതിരായ പ്രതിപക്ഷ സമരത്തെ അക്രമം കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും വഴിയില്‍ ഇറങ്ങാന്‍ സമ്മതിക്കില്ലെന്നാണ് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും വെല്ലുവിളി. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുന്നു. കേരളത്തിന്റെ തെരുവിലൂടെ നടക്കാന്‍ സി.പി.എം അനുമതി ആവശ്യമില്ല.

വിമാനത്തിനകത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുദ്രാവാക്യം വിളിച്ചത് ഭീകര പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് വിചിത്രമാണ്. 'പ്രതിഷേധം' എന്ന മുദ്രാവാക്യം വിളിച്ചാല്‍ അത് എങ്ങനെയാണ് ഭീകരപ്രവര്‍ത്തനമാകുന്നത്. അതില്‍ നിയമലംഘനമുണ്ടെങ്കില്‍ കേസെടുക്കാം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച ഇ.പി ജയരാജന് എതിരെയും കേസെടുക്കണം. മുഖ്യമന്ത്രിക്ക് എതിരായ സമരം ഇനിയും ശക്തമായി തുടരും.