ഭൂരിപക്ഷസമുദായം കോൺഗ്രസ്സിന്‍റെ  ചെപ്പടിവിദ്യകളിൽ വീഴാൻ പോകുന്നില്ല,എ. കെ. ആന്‍റണിയുടെ ബധിരവിലാപം ഇവിടെയാണ് ചർച്ചയാവുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്.

തിരുവനന്തപുരം:മോദിയെ താഴെയിറക്കാന്‍ ന്യൂനപക്ഷത്തെ മാത്രമല്ല ഭൂരിപക്ഷത്തേയും ഒപ്പം നിര്‍ത്തണമെന്ന എ കെ ആന്‍റണിയുടെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.കോൺഗ്രസ്സ് ആദ്യം ആത്മാഭിമാനം വീണ്ടെടുക്കാനാണ് ശ്രമിക്കേണ്ടത്. അടിമ മനോഭാവമാണ് കോൺഗ്രസ്സിനെ ഈ നിലയിലെത്തിച്ചത്. അതിൽ ആന്‍റണിക്കുള്ള പങ്ക് ചെറുതല്ല. ഭൂരിപക്ഷസമുദായം കോൺഗ്രസ്സിന്റെ ചെപ്പടിവിദ്യകളിൽ വീഴാൻ പോകുന്നില്ലെന്ന് രാഹുലിന്റേയും പ്രിയങ്കയുടേയും നെറ്റിയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന നെടുങ്കന്‍ കളഭക്കുറികൾ ആന്‍റണിയെ ബോധ്യപ്പെടുത്തുന്നില്ലെങ്കിൽ. തകരാറ് അദ്ദേഹത്തിനുമാത്രമെന്നു കരുതി സമാധാനിക്കുകയല്ലാതെ കോൺഗ്രസ്സുകാർക്ക് വേറൊരു നിവൃത്തിയുമില്ലെന്ന് സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ നെറ്റിയിലെ കുറി മാച്ചതിനേയും സുരേന്ദ്രന്‍ പരിഹസിച്ചു

ആന്‍റണിയുടെ പരാമർശത്തിനൊപ്പം സതീശനടക്കമുള്ളവർ, ഉണ്ണിത്താന് ഭിന്നത; സിപിഎമ്മിന് എതിർപ്പ്, ചർച്ച കൊഴുക്കുന്നു

'അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദുഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തരുത്'