സ്പീക്കർ മുസ്‌ലിം ആചാരങ്ങളെ പുകഴ്ത്തി ഹിന്ദു വിശ്വാസങ്ങളെ ഇകഴ്ത്തുന്നു.ഇതിനോടാണ് അഭിപ്രായ വ്യത്യാസമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്

കോഴിക്കോട്: എന്‍എസ്എസിന്‍റെ നാമജപയാത്രക്കെതിരെ കേസെടുത്തതിനെ ശക്തമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.എൻഎസ്എസ് പ്രവർത്തകർക്ക് എതിരെ കേസ് എടുത്തത് ധിക്കാരപരമായ നീക്കമാണ്.ഒരു വിഭാഗത്തെ ആക്ഷേപിക്കാൻ ഉള്ള അജണ്ടയുടെ ഭാഗമാണത്.കേസ് എടുക്കേണ്ടത് സ്പീക്കർ ഷംസീറിന് എതിരെയാണ്.ഹിന്ദു മതത്തെ പരസ്യമായി ആക്ഷേപിക്കുന്ന രീതി ആണ് സ്പീക്കറുടേത്..ശബരിമല പ്രക്ഷോഭത്തെ ഓർമ്മപ്പെടുത്തുന്ന രീതി ആണ് ഇപ്പൊൾ.ഇക്കാര്യത്തിൽ എൻഎസ്എസ് ഒറ്റക്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിലപാട് എന്താണ്?.വിശദീകരിക്കാൻ തയാറാവണം.മതധ്രുവീകരണത്തിന് ഉള്ള നീക്കം ആണ് നടക്കുന്നത്..ലോക്സഭാ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടുള്ള നീക്കം ആണ് സർക്കാരിൻ്റേത്.ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകും.സ്പീക്കർ മുസ്‌ലിം ആചാരങ്ങളെ പുകഴ്ത്തി ഹിന്ദു വിശ്വാസങ്ങളെ ഇകഴ്ത്തുന്നു.ഇതിനോടാണ് അഭിപ്രായ വ്യത്യാസം.കോൺഗ്രസ് ഇപ്പൊൾ ഇരട്ടത്താപ് സ്വീകരിക്കുന്നു.എൻഎസ്എസ്നെ പിണക്കാതെ ഇരിക്കാൻ വേണ്ടിയാണ് കോൺഗ്രസ്സ് രംഗത്ത് വന്നത്.

നോമ്പ് എടുക്കുന്ന ആള്‍ ഹിന്ദു വിശ്വാസത്തെ എതിർക്കാൻ വരേണ്ട.ഷംസീര്‍ തികഞ്ഞ മത വിശ്വാസി ആയി പ്രവർത്തിക്കുന്ന ആളാണ്.ഭരണഘടന പാലിക്കേണ്ട ആൾ ആണ് സത്യ പ്രതിജ്ഞ ലംഘനം നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

'ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല'; മിത്ത് പരാമര്‍ശത്തിലുറച്ച് എ എന്‍ ഷംസീര്‍

നാമജപയാത്രക്കെതിരെ കേസെടുത്ത് പൊലീസ്, എൻഎസ്എസ് വൈസ് പ്രസിഡന്‍റ് ഒന്നാം പ്രതി, കേസ് ആയിരത്തിലധികം പേർക്കെതിരെ