മന്ത്രിമാര്‍ അന്വേഷണത്തിൽ ഏര്‍പ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. ഇത് അന്വേഷണ സംഘം അല്ല കേസ് അട്ടിമറി സംഘം ആണെന്നും കെ സുരേന്ദ്രൻ. 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തി കരമല്ലെന്ന് ബിജെപി സംസ്ഥാൻ അധ്യക്ഷൻ കെ സുരേന്ദ്രൻ. അട്ടിമറി മറച്ച് പിടിക്കാൻ മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുന്നതാണ് കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭരണ ഘടനാ ലംഘനമാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മന്ത്രിമാര്‍ അന്വേഷണത്തിൽ ഏര്‍പ്പെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. സംസ്ഥാന സർക്കാരിന്റെ ചെല്ലപ്പെട്ടി തൂക്കുന്നവർ ആണ് അന്വേഷണ സംഘത്തിൽ ഉള്ളത്. ഇത് അന്വേഷണ സംഘം അല്ല കേസ് അട്ടിമറി സംഘം ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

ലൈഫ് പദ്ധതിയുടെ പേരിൽ മുഖ്യമന്ത്രി പച്ചക്കള്ളം പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു