കേന്ദ്രഅവഗണന എന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം മാത്രമാണ് ബജറ്റിൽ ഉടനീളം ധനമന്ത്രി പറഞ്ഞത്.

കോഴിക്കോട്: പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആണ് ഇന്നത്തെ ബജറ്റെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ.പറഞ്ഞു.സാമ്പത്തികപ്രതിസന്ധി ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശനങ്ങൾക്കുള്ള ഒരു നടപടിയും ബജറ്റില്‍ ഇല്ല.കേന്ദ്രഅവഗണന എന്ന തേഞ്ഞൊട്ടിയ രാഷ്ട്രീയ ആയുധം മാത്രമാണ് ബജറ്റിൽ ഉടനീളം ധനമന്ത്രി പറഞ്ഞത്.ബജറ്റിൽ പറയുന്ന പ്രധാന കാര്യങ്ങൾ എല്ലാം കേന്ദ്രാവിഷകൃത പദ്ധതികളാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന്‍റെ സാമ്പത്തിക മിസ് മാനേജ്മെന്‍രിന്‍റെ ഫലം ആണ് കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധി..അത് കേന്ദ്രത്തിന്റെ തലയിൽ ചാരേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

ക്ഷേമ പെൻഷൻ കൂട്ടിയില്ല, ശമ്പള പരിഷ്ക്കരണവുമില്ല; പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്; ക്ഷേമപെൻഷൻ കൂട്ടിയില്ല, ഭൂനികുതി കുത്തനെ കൂടും