ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കവേ മൈക്ക് കേടായതില്‍ കേസെടുത്തതില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട്

ദില്ലി: തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍, മുഖ്യമന്ത്രി പ്രസംഗിക്കവേ ,മൈക്ക് കേടായതില്‍ കേസെടുത്തതില്‍ പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ .കേസ് ഉടൻ പിൻവലിക്കണം .മൈക്കിനു എതിരെ കേസ് എടുക്കുമോ എന്നാണ് അറിയേണ്ടത്.സമനില തെറ്റിയ പെരുമാറ്റം ജനങ്ങൾ കാണുന്നു.കേട്ടു കേൾവി ഇല്ലാത്ത കര്യങ്ങൾ ആണ് നാട്ടിൽ നടക്കുന്നത്.ഇത്ര സംശയത്തോടെ കാണുന്ന മുഖ്യമന്ത്രി ചരിത്രത്തിൽ ഇല്ല.എല്ലാ കാര്യങ്ങൾക്കും കേസ് .ഈ രീതി തുടർന്നാൽ എങ്ങനെ ജീവിക്കും.അടിയന്തരാവസ്ഥയെക്കാൾ ഭീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസ് എടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവും ശക്തമായി. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസ് എടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി.കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് എതിര്‍വാദങ്ങളും ഉയരുന്നുണ്ട്. മുഖ്യമന്ത്രിയോട് അനാദരവ് കാട്ടിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വിന്‍ വാസവന്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു.

ഹൗളിം​ഗ് സാധാരണമാണ്, കേസ് ആ​ദ്യത്തേത്; രാഹുലിന്റെ പരിപാടിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ടെന്ന് മെെക്ക് ഉടമ

ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാർ; എഫ്ഐആറിട്ട് പൊലീസ്, ആരേയും പ്രതിയാക്കിയിട്ടില്ല