Asianet News MalayalamAsianet News Malayalam

പാലാ ബിഷപ്പിൻ്റെ നിലപാട് ഭീകരവാദികൾക്കെതിരെ, സത്യം പറഞ്ഞ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്നു: കെ.സുരേന്ദ്രൻ

 സത്യം പറയുന്നവരെയെല്ലാം സംഘപരിവാ‍ർ ആക്കുകയാണ്. നാർകോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. 

K Surendran backs pala Bishop in jihad controversy
Author
Pala, First Published Sep 12, 2021, 12:52 PM IST

തിരുവനന്തപുരം: പാലാ ബിഷപ്പ് ഭീകരവാദികൾക്ക് എതിരായ നിലപാട് ആണ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ പേരിൽ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് സിപിഎമ്മും കോൺഗ്രസുമെന്ന് സുരേന്ദ്രൻ പറഞ്ഞു

കെ.സുരേന്ദ്രൻ്റെ വാക്കുകൾ -

പാലാ ബിഷപ്പ് ഭീകരവാദികൾക്കെതിരായ ഒരു നിലപാടാണ് സ്വീകരിച്ചത്. അതുപക്ഷേ ചെന്നു കൊണ്ടത് സിപിഎമ്മിനും കോൺ​ഗ്രസിനുമാണ്. ഇരു പാ‍ർട്ടികളും വോട്ടുബാങ്ക് താത്പര്യം മുൻനി‍ർത്തി മതവാദശക്തികളെ പ്രൊത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സിപിഎമ്മിൻ്റേയും കോൺ​ഗ്രസിൻ്റേയും അസഹിഷ്ണുതയാണിത്. സത്യം പറയുന്നവരെയെല്ലാം സംഘപരിവാ‍ർ ആക്കുകയാണ്. നാർകോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ലോകമെമ്പാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണ്. അത് കണ്ണുതുറന്ന് കാണാൻ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണ്. 

Follow Us:
Download App:
  • android
  • ios