ന്ത്രി കെ ടി ജലീലും സ്വപ്‌ന സുരേഷും ഒരേ തൂവല്‍ പക്ഷികളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലാണ് സുരേന്ദ്രന്റെ ആരോപണം. കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി എന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണ്. ജലീലിനെ വെള്ളപൂശാനുള്ള സിപിഎമ്മിന്റെ ചെപ്പടി വിദ്യയാണത്. ജലീല്‍ പടച്ചുവിടുന്ന പുതിയ നാടകം. നേരത്തെ ഇതുപോലൊരു വാട്ട്‌സ് ആപ്പ് കള്ളക്കഥ  ജലീല്‍ ഇറക്കിയതാണ്. സത്യം ജയിക്കും എന്ന് സ്വപ്നയും നേരത്തെ പറഞ്ഞിരുന്നു. ഒപ്പം ഒരു കള്ളക്കഥയും.

സ്വപ്നയും ജലീലും ഒരേ തൂവല്‍പ്പക്ഷികള്‍ തന്നെ. കള്ളക്കഥകള്‍ക്ക് ഏതാനും ദിവസത്തെ ആയുസ്സുമാത്രമേയുള്ളുവെങ്കിലും അത്രയും ദിവസം കുറച്ചുപേരെയെങ്കിലും കബളിപ്പിക്കാമെന്നാണ് കാപട്യത്തിന്റെ അപ്പോസ്തലനായ ജലീല്‍ കരുതുന്നതെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ എത്തിയതുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കെടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി എന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണ്. ജലീലിനെ വെള്ളപൂശാനുള്ള സിപിഎമ്മിന്റെ ചെപ്പടി വിദ്യയാണത്. ജലീല്‍ പടച്ചുവിടുന്ന പുതിയ നാടകം. നേരത്തെ ഇതുപോലൊരു വാട്ട്‌സ് ആപ്പ് കള്ളക്കഥ  ജലീല്‍ ഇറക്കിയതാണ്. സത്യം ജയിക്കും എന്ന് സ്വപ്നയും നേരത്തെ പറഞ്ഞിരുന്നു. ഒപ്പം ഒരു കള്ളക്കഥയും. സ്വപ്നയും ജലീലും ഒരേ തൂവല്‍പ്പക്ഷികള്‍ തന്നെ. കള്ളക്കഥകള്‍ക്ക് ഏതാനും ദിവസത്തെ ആയുസ്സുമാത്രമേയുള്ളുവെങ്കിലും അത്രയും ദിവസം കുറച്ചുപേരെയെങ്കിലും കബളിപ്പിക്കാമെന്നാണ് കാപട്യത്തിന്റെ അപ്പോസ്തലനായ ജലീല്‍ കരുതുന്നു.