നിതീഷിനെ കടുവയെന്ന് വിശേഷിപ്പിച്ച് ജെഡിയു ബാനർ ഉയര്‍ന്നു. ദളിതരുടെയും പിന്നാക്കക്കാരുടെയും അതി ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകനായ കടുവ ജീവനോടെ തന്നെയുണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

ദില്ലി: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ശുഭപ്രതീക്ഷ പങ്കുവെച്ച് മുന്നണികൾ. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലമാണ്. അതിനിടെ, നിതീഷിനെ കടുവയെന്ന് വിശേഷിപ്പിച്ച് ജെഡിയു ബാനർ ഉയര്‍ന്നു. ദളിതരുടെയും പിന്നാക്കക്കാരുടെയും അതി ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകനായ കടുവ ജീവനോടെ തന്നെയുണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ജെഡിയു പറ്റ്ന ഓഫീസിലാണ് ബാനർ ഉയര്‍ന്നത്. 2025 - 2030 വരെ നിതീഷ് തുടരുമെന്നും ബാനറില്‍ പറയുന്നു. അതേസമയം, വിജയം ഉറപ്പെന്ന് പ്രതികരിച്ച് തേജസ്വി യാദവ് പ്രതികരിച്ചു. ഇത്തവണ ബിഹാറില്‍ മാറ്റമുണ്ടാകുമെന്നും തേജസ്വി യാദവ് പട്നയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് ബിജെപി

മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് ബിജെപി. ജനാധിപത്യത്തെ തേജസ്വിയും രാഹുലും ഇനി വെല്ലുവിളിക്കില്ല. പ്രതിപക്ഷ സ്ഥാനത്ത് തുടരുന്നതിനായി ആശംസകൾ നേരുന്നുവെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു. 12 മണിയോടെ ബിജെപിയുടെ ദില്ലി പറ്റ്ന ആസ്ഥാനങ്ങൾ ആഘോഷതിമർപ്പിലാകുമെന്നും ബിജെപി വക്താവ് ജയ്‌വീർ ഷെർഗിൽ പറഞ്ഞു. എക്സിറ്റ് പോളിൽ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ഞങ്ങൾക്ക് ലഭിക്കുമെന്നും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നും ബിഹാർ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു.