സി എം രവീന്ദ്രന്‍റെ കൊവിഡില്‍ പോലും ജനങ്ങൾക്ക് സംശയമുണ്ട്. സി എം രവീന്ദ്രൻ എന്തെങ്കിലും തുറന്ന് പറഞ്ഞാൽ പല കാര്യങ്ങളും പുറത്ത് വരും. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സുരേന്ദ്രന്‍.

തിരുവനന്തപുരം: സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് ചൂണ്ടിക്കാട്ടി ഇ ഡി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് ഗൗരവതരമെന്ന് കെ സുരേന്ദ്രന്‍. സി എം രവീന്ദ്രന്‍റെ കൊവിഡില്‍ പോലും ജനങ്ങൾക്ക് സംശയമുണ്ട്. സി എം രവീന്ദ്രൻ എന്തെങ്കിലും തുറന്ന് പറഞ്ഞാൽ പല കാര്യങ്ങളും പുറത്ത് വരും. അതുകൊണ്ട് അദ്ദേഹത്തിന്‍റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര നേതൃത്വം തന്നെ ശാസിച്ചുവെന്ന ആരോപണം തള്ളിയ സുരേന്ദ്രൻ ശോഭ സുരേന്ദ്രൻ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറി.