കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പാളിച്ചയാണ് സംഭവിക്കുന്നത്. ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ട്. നിയന്ത്രണങ്ങളിൽ പാളിച്ചയുണ്ട്. തെരെഞ്ഞെടുപ്പ് മാത്രമാണ് സർക്കാരിന്‍റെ മുന്നിലുള്ളത്.
കോഴിക്കോട്: കേരള സര്‍ക്കാരിനെയോ ഇവിടുത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെയോ ഒരു അന്താരാഷ്ട്ര മാധ്യമമവും പുകഴ്ത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇവിടെ നടക്കുന്നത് പിആര്‍ വര്‍ക്ക് മാത്രമാണ്. ഒരു ബംഗാള്‍ സ്വദേശിയും ഒരു മലയാളിയുമാണ് കേരളത്തെക്കുറിച്ച് എല്ലാ മാധ്യമങ്ങളിലും പുകഴ്ത്തിപ്പറയുന്നത്.
ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നത് കര്‍ണാടകയിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് പോസിറ്റാവായ രോഗി ചികിൽസ കിട്ടുന്നില്ലെന്നാണ് പറയുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പാളിച്ചയാണ് സംഭവിക്കുന്നത്. ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയുണ്ട്. നിയന്ത്രണങ്ങളിൽ പാളിച്ചയുണ്ട്.
തെരെഞ്ഞെടുപ്പ് മാത്രമാണ് സർക്കാരിന്‍റെ മുന്നിലുള്ളത്. പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ പിണറായിക്ക് താൽപര്യമില്ല. വിദേശത്ത് 200ൽ അധികം ആളുകൾ മരിച്ചിട്ടും എന്തുകൊണ്ട് ആളുകളെ തിരിച്ചുകൊണ്ടുവരുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു. നീചമായ പ്രവർത്തിയാണ് സർക്കാരിന്‍റേത്. മനുഷ്യർ മരിച്ചോട്ടേ എന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റേതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, സർക്കാർ പ്രതിരോധത്തിലാകുമ്പോൾ കോൺഗ്രസ് എന്നും സഹായിക്കാറുണ്ടെന്നും ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.
മുല്ലപ്പള്ളി അനാവശ്യ വടി എറിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. ഇതിനിടെ മുല്ലപ്പള്ളിക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തുകയും ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതിനാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തത്. ഡി സി സി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരെ പെരുവണ്ണാമുഴി പോലീസാണ് കേസെടുത്തത്. കൂത്താളി പി എച്ച് സി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.
