ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു അന്ന് ജാമ്യം ലഭിച്ചത്
പത്തനംതിട്ട: ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ നാളെ എത്തുമെന്ന് കെ സുരേന്ദ്രന്‍. ബിജെപിയുടെ പരിവര്‍ത്തന യാത്രയുടെ ഭാഗമായാകും ജില്ലയില്‍ എത്തുകയെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സുരേന്ദ്രന്‍ ജില്ലയിലെത്തുന്നത്.
ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയിൽ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റിലായ കെ സുരേന്ദ്രന് 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു അന്ന് ജാമ്യം ലഭിച്ചത്.
