കാസർകോട്: തോൽക്കുമ്പോൾ ആളുകളെ ലീഗ് വകവരുത്തുന്നുവെന്ന് മന്ത്രി കെ ടി ജലീൽ. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും കൊലപാതകത്തിന് പിന്നീൽ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും കെ ടി ജലീൽ ആരോപിച്ചു. 

ഔഫിന്റെ കൊലപാതകത്തിൽ മുകളിൽ നിന്നുള്ള ഗൂഡാലോചന നടന്നുവെന്ന് പറഞ്ഞ കെ ടി ജലീൽ കൊലപാതകത്തിന് കാരണം രാഷ്ട്രീയമായി ഔഫ് ഡിവൈഎഫ്ഐക്കാരനായതും, മത വിഷയങ്ങളിൽ ഔഫ് എപി വിഭാഗമായതും ആണെന്ന് കൂട്ടിച്ചേർത്തു. 

കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ പറ്റി ചോദിച്ചപ്പോൾ പിണറായിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടാൻ വരണ്ടുണങ്ങിയ ചങ്ങളുകൾക്കാവില്ലെന്നും ജലീൽ പറഞ്ഞു.