കേരളം ഇതിന് എല്ലാ രീതിയിലും സജ്ജമാണ്. പ്രവാസികൾക്ക് തിരികെയെത്താനുള്ള മുൻ​ഗണനാക്രമം എംബസിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തീരുമാനം സന്തോഷകരമാണെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. കേരളം ഇതിന് എല്ലാ രീതിയിലും സജ്ജമാണ്. പ്രവാസികൾക്ക് തിരികെയെത്താനുള്ള മുൻ​ഗണനാക്രമം എംബസിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചെത്താനുള്ള പ്രവാസികളുടെ രജിസ്ട്രേഷൻ നോർക്ക വഴിയാക്കിയത് കൃത്യമായ കണക്കു കിട്ടാൻ വേണ്ടിയാണ്. ഇവരുടെ പുനരധിവാസത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കേണ്ടി വരും. ഇതിന് കേന്ദ്രസർക്കാരിന്റേത് ഉൾപ്പടെയുള്ള സഹായം തേടും. യാത്രാചെലവിന്റെ പേരിലുയരുന്ന വിവാദങ്ങൾ ആവശ്യമില്ലാത്തതാണെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു. 

Read Also: മടങ്ങിയെത്തുന്ന പ്രവാസികള്‍ ആരോഗ്യ സേതുവില്‍ രജിസ്റ്റര്‍ ചെയ്യണം; കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ...