Asianet News MalayalamAsianet News Malayalam

കൊവിഡ് ആശങ്കയേറുന്നു; തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ജില്ലയിലെ ആശുപത്രികളിൽ സന്ദർശകരെ നിരോധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ബാധകമായിരിക്കും.

Kadakampally Surendran about covid restrictions in thiruvananthapuram
Author
Thiruvananthapuram, First Published Jun 22, 2020, 2:42 PM IST

തിരുവനന്തപുരം: കൊവിഡ് ആശങ്കയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സമരങ്ങൾക്ക് 10 പേരിൽ കൂടാൻ പാടില്ല. സർക്കാർ പരിപാടികളിൽ 20 പേർ മാത്രമേ പാടുള്ളൂ. ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവര്‍ വാഹനത്തിന്‍റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് ആശങ്ക വര്‍ധിച്ചതിനെ തുടര്‍ന്ന് ഇളവുകൾക്കുള്ളിൽ നിന്ന് കർശന നിയന്ത്രണളിലേക്ക് നീങ്ങുകയാണ് തലസ്ഥാന ന​ഗരം. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ ആളുകള്‍ ശക്തമായി പാലിക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. ആളുകൾ കൂടുന്നിടത്ത് കൈ കഴുകാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത് കര്‍ശനമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ ചന്തകൾ തുറക്കുമെന്നും നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കുമെന്നും കടകംപള്ളി അറിയിച്ചു. തീരപ്രദേശത്ത് എൻഫോഴ്സ്‌മെന്റ് ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം നാളെ ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.‌

ജില്ലയിലെ ആശുപത്രികളിൽ സന്ദർശകരെ നിരോധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും നിയന്ത്രണം ബാധകമായിരിക്കും. അടുത്ത ബന്ധുക്കളുടെ ഒഴികെയുള്ള കല്യാണങ്ങൾ, മരണങ്ങൾ എന്നിവയിൽ എംഎൽഎമാർ പങ്കെടുക്കില്ലെന്നും മന്ത്രി പറ‍ഞ്ഞു. എല്ലാ പഞ്ചായത്തിലും ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ കേന്ദ്രം ഒരുക്കമെന്നും ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios