തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരായ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻറെ പ്രസ്താവനയില്‍ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുല്ലപ്പള്ളിയിൽ നിന്നും ഇതിലും മാന്യമായ പ്രസ്താവന പ്രതീക്ഷിക്കാനാവില്ല. കോൺഗ്രസിന്‍റേത് ദയനീയമായ അവസ്ഥയാണ്. എണ്ണപ്പെട്ട നേതാക്കൾ നേതൃത്വം നൽകിയ പ്രസ്ഥാനമായിരുന്നു കോൺഗ്രസ്. മുല്ലപ്പള്ളിയിൽ നിന്നും ഇതിലും മാന്യമായ പ്രസ്താവന പ്രതീക്ഷിക്കാനാവില്ല. കോൺഗ്രസിൽ നിന്ന് മുല്ലപ്പള്ളിയെ തിരുത്താനുള്ള ശ്രമം ഉണ്ടാവണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതിഥി റോളിൽ പോലും മുല്ലപ്പള്ളി വന്നില്ല, കൂടെ നിന്നത് ഷൈലജ ടീച്ചർ: സിസ്റ്റർ ലിനിയുടെ ഭർത്താവ്

ഇന്നലെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയത്. 'പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്'. 'നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി' എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. അതേ സമയം പ്രതിഷേധം ഉയരുമ്പോഴും തിരുത്താനില്ലെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. 

ആരോഗ്യ മന്ത്രിക്കെതിരായ വിവാദപ്രസ്താവന, മുല്ലപ്പള്ളിയോട് വിവരം ആരായും, പ്രതികരണം പിന്നീടെന്ന് കെസി