Asianet News MalayalamAsianet News Malayalam

കടയ്ക്കാവൂർ പോക്സോ കേസ്; പ്രതിയായ അമ്മയുടെ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹർജി വേഗത്തിൽ പരിഗണിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ.

kadakkavoor pocso case high Court consider accused mothers bail plea
Author
Kochi, First Published Jan 18, 2021, 1:07 PM IST

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസ് കുട്ടിയുടെ അമ്മ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഹർജി വേഗത്തിൽ പരിഗണിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ.

അതേസമയം ഇരയായ കുട്ടിയുടെ മാനസിക - ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പൊലീസ് കത്ത് നൽകി. കേസിൽ പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഐ ജി കൂടുതൽ പരിശോധനകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കൂ. കുട്ടിയുടെ വിശദ മെഡിക്കൽ പരിശോധന കൂടി പൂർത്തിയായ ശേഷമാകും നടപടികൾ പൂർത്തീകരിക്കുക.

അതേസമയം കേസിൽ പൊലീസിനെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ ഐജി ഹർഷിത അട്ടല്ലൂരി കേസ് ഡയറി വിളിപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം പ്രാഥമിക റിപ്പോർട്ട് ഉടനെ സമർപ്പിക്കാനുള്ള നീക്കത്തിലാണ് ഐജി. വിശദമായ വിവരങ്ങൾ തേടുന്നതിന്‍റെ ഭാഗമായാണ് കേസ് ഡയറി വിളിപ്പിച്ചത്. പൊലീസ് നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടായോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി കടയ്ക്കാവൂർ എസ്ഐയെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios