മെറ്റക്ക് നോട്ടീസ് അയക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും. കേസിൽ നേരത്തെ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണൻ, ജിതിൻ ഭാസ്കര്‍, അമൽ എന്നിവര്‍ ഇപ്പോൾ ജാമ്യത്തിലാണ്.

കോഴിക്കോട്: വടകര കാഫിര്‍ സ്ക്രീൻഷോട്ട് കേസിൽ മൂന്നുപേരെ കൂടി പ്രതിചേര്‍ത്ത് പൊലീസ്. സ്ക്രീൻഷോട്ട് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത തൃശ്ശൂര്‍ സ്വദേശിയും ഡിവൈഎഫ്എഫ്ഐ പ്രവര്‍ത്തകനുമായ വഹാബ്, സിപിഎം പ്രവര്‍ത്തകരായ നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂര്‍ സ്വദേശി അതുൽപ്രസാദ് എന്നിവരെ പ്രതി ചേര്‍ത്ത് പൊലീസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. മൂന്നുപേരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കൂടുതൽ പേരെ പ്രതിചേര്‍ക്കാൻ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും മെറ്റ കൈമാറിയിട്ടില്ല. മെറ്റക്ക് നോട്ടീസ് അയക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും. കേസിൽ നേരത്തെ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്ണൻ, ജിതിൻ ഭാസ്കര്‍, അമൽ എന്നിവര്‍ ഇപ്പോൾ ജാമ്യത്തിലാണ്.

YouTube video player