നിലവിൽ കക്കയം ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്.
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാം തുറന്നു വൈകിട്ട് അഞ്ചരയോടെയാണ് ഡാമിൻ്റെ ഷട്ടര്‍ മൂന്ന് അടി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടാൻ ആരംഭിച്ചത്. ഡാം തുറന്ന സാഹചര്യത്തിൽ കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയരാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവിൽ കക്കയം ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. നിലവില്‍ കക്കയം അണക്കെട്ടിലെ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
റിസര്‍വോയറിലെ ജലനിരപ്പ് റെഡ് അലേര്‍ട്ട് ലെവലിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ വെള്ളം പുറത്ത് വിടാന്‍ കെ.എസ്.ഇ.ബി സേഫ്റ്റി ഡിവിഷന്‍ വയനാട് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഡാം സുരക്ഷയെ മുന്‍നിര്‍ത്തി ഇന്നുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യം നേരിടുന്നതിനാണിത്. സെക്കന്റില്‍ 100 ക്യുബിക് മീറ്റര്‍ വരെ ജലം തുറന്നുവിടാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ (Rain കുറയുമെന്ന് അറിയിപ്പ്. ഒരു ജില്ലകളിയും യെല്ലോ അലേര്‍ട്ടുകളില്ല. നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. മൺസൂൺ പാത്തി ( Monsoon Trough) നിലവിൽ സാധാരണ സ്ഥാനത്തു സ്ഥിതി ചെയ്യുകയാണ്.
അടുത്ത 24 മണിക്കൂർ കൂടി നിലവിലെ സ്ഥാനത്ത് തുടരാൻ സാധ്യതയുണ്ട്. അതിനു ശേഷം പതിയെ തെക്കോട്ടു മാറിയേക്കും. കർണാടക മുതൽ കോമോറിൻ വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി കേരളത്തിൽ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. അതോടൊപ്പം ജൂലൈ 22 നു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
22-07-2022 : കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്‌നാട് തീരം, തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട്ചേർന്ന തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
