സത്യഭാമയ്ക്ക് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം കോടതി നേരത്തെ നൽകിയിരുന്നു.ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സത്യഭാമയ്ക്ക് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം കോടതി നേരത്തെ നൽകിയിരുന്നു.ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക. മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാകാൻ നിർദേശിക്കുമെന്നും നേരെത്തെ സിംഗിൾ ബഞ്ച് വാക്കാൽ വ്യക്തമാക്കിയിരുന്നു.

മജിസ്ട്രേറ്റ് കോടതി തീരുമാനമെടുക്കട്ടെ എന്നായിരുന്നു നിലപാട്. കൂടാതെ സത്യഭാമ പരാമർശം നടത്തിയത് പരാതിക്കാരനുൾപ്പെടുന്ന പ്രത്യേക സമുദായത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണെന്ന് വ്യക്തമാണെന്നും നിറത്തെ സംബന്ധിച്ച പരാമർശവും പരോക്ഷമായി പരാതിക്കാരന്‍റെ ജാതിയെക്കുറിച്ച് പറയുന്നതിനു വേണ്ടിയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചു; നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രതിഷേധവുമായി കോണ്‍ഗ്രസ്

Loksabha Election 2024 Results | Asianet News Live | Malayalam News Live | Latest News Updates