ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ കലാമണ്ഡലം വിമല മേനോൻ കുഴഞ്ഞുവീണു. നടി വിന്ദുജ മേനോൻ മകളാണ്. പരിപാടിയുടെ സദസിലിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്.



