Asianet News MalayalamAsianet News Malayalam

എങ്ങും കണ്ണീർ മാത്രം, കുഞ്ഞു വീടിന് താങ്ങാനാകാതെ ജനം ഒഴുകിയെത്തി; നൊമ്പരക്കാഴ്ചയായി പ്രസാദിന്‍റെ യാത്രാമൊഴി

ഭാര്യയെയും മറ്റു കുടുംബാംഗങ്ങളയും ആശ്വസിപ്പിക്കാനാകാതെ അവിടെയെത്തിയവര്‍ കുഴങ്ങി. കണ്ണീരോടെയാണ് ഏവരും പ്രസാദിന് യാത്രമൊഴിയേകിയത്

Kerala Kuttanad Farmer prasad suicide funeral latest news asd
Author
First Published Nov 12, 2023, 1:06 AM IST

ആലപ്പുഴ: നാടിനാകെ നൊമ്പരമായി കുട്ടനാട് തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്‍റെ സംസ്കാര ചടങ്ങുകൾ. പ്രസാദിന് കണ്ണീരോടെ വിട നൽകാൻ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. സങ്കടങ്ങൾ ബാക്കിയാക്കി പ്രസാദ് മടങ്ങിയപ്പോൾ അവസാന നോക്ക് കാണാനായി ആ കുഞ്ഞുവീടിന് താങ്ങാനാവുന്നതിലധികം പേരാണ് എത്തിയത്. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്.

പിണറായിയെ സ്തുതിക്കാൻ പൊടിച്ച 28 കോടി ഉണ്ടായിരുന്നെങ്കിൽ പ്രസാദിനെപ്പോലെ എത്രപേരെ രക്ഷിക്കാമായിരുന്നു: സുധാകരൻ

പ്രസാദിന്‍റെ ആ ചെറിയ വീടിന് ഉള്‍കൊള്ളാന്‍ കഴിയുന്നതിലും ഏറെയായിരുന്നു അവസാന നോക്ക് കാണാനായി എത്തിയവ‍ർ. ചെറിയ വീട്ടിലേക്ക് ആളുകൾ ഹൃദയവേദനയോടെ എത്തിയതോടെ സമീപത്തെ വീട്ടിലേക്ക് പന്തല്‍ കെട്ടിയാണ് സ്ഥലം കണ്ടെത്തിയത്. കര്‍ഷകന്‍ എന്നതിനേക്കാള്‍ ഉപരി നാട്ടുകാർക്ക് പ്രിയപ്പെട്ട പൊതു പ്രവര്‍ത്തകൻ കൂടിയായിരുന്നു പ്രസാദ്. മകനാണ് പ്രസാദിന്‍റെ ചിതക്ക് തീകൊളുത്തിയത്. ഭാര്യയെയും മറ്റു കുടുംബാംഗങ്ങളയും ആശ്വസിപ്പിക്കാനാകാതെ അവിടെയെത്തിയവര്‍ കുഴങ്ങി. കണ്ണീരോടെയാണ് ഏവരും പ്രസാദിന് യാത്രമൊഴിയേകിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കർഷകനായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരനടക്കമുള്ളവ‍ർ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ  ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് സുധാകരന്‍ ചോദിച്ചു. പാവങ്ങളെ മരണത്തിന് വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാര്‍. വണ്ടനാത്ത് മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത മണ്ണുണങ്ങുത്തതിന് മുമ്പാണ് മറ്റൊരു കര്‍ഷകനും ആത്മഹത്യ ചെയ്തത്. കര്‍ഷകരെ കുരുതികൊടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകര്‍ ആഴമേറിയ പ്രതിസന്ധിയിലാണെന്നു സര്‍ക്കാര്‍ തിരിച്ചറിയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയ അമ്മമാര്‍ പിച്ചയെടുക്കാനും ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങള്‍ തെരുവില്‍ സമരവുമായി ഇറങ്ങിയിട്ടും പിണറായി വിജയന്റെ കണ്ണുതുറക്കില്ല. മൂന്നു മാസമായി ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നല്കിയിട്ട്. പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയില്‍. നവകേരള സദസ് സംഘടിപ്പിക്കാന്‍ വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുന്ന സഹകരണ സംഘങ്ങളെ കുത്തിപ്പിഴിയുന്നു.  സഹകരണ സംഘങ്ങള്‍ തകര്‍ന്നാല്‍ കേരളം തകരുമെന്ന് തുഗ്ലക്ക് ഭരണാധികാരികള്‍ എന്നു തിരിച്ചറിയുമെന്നും കെ പി സി സി പ്രസിഡന്‍റ് ചോദിച്ചു.

Follow Us:
Download App:
  • android
  • ios