തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് എഴുപതാം പിറന്നാൾ. സാധാരണ ജന്മദിനങ്ങൾ ആഘോഷിക്കുന്നത് പതിവില്ലെങ്കിലും എഴുപതാം പിറന്നാളിന് പാർട്ടി ഓഫീസിൽ പതിവുപോലെ കാനം രാജേന്ദ്രൻ എത്തും. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നും ഇന്ന് തീരുമാനിച്ചിട്ടില്ല. 

വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ വഴി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കാനം രണ്ട് തവണ സിപിഐയുടെ നിയമസഭാ അംഗമായിരുന്നു. നിലവിൽ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗവുമായ കാനം  ജനയുഗത്തിന്‍റേയും, നവയുഗത്തിന്‍റേയും ചീഫ് എഡിറ്റർ കൂടിയാണ്.