പി.ജയരാജന് 35 ലക്ഷത്തിന്‍റെ കാര്‍ വാങ്ങാനുള്ള ഉത്തരവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ? യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സർക്കാരിന്റെ സാധാരണ ചെലവുകൾ മാത്രമാണിതെന്നും വിശദീകരണം
കോട്ടയം:ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന് 35 ലക്ഷത്തിന്‍റെ കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.സാമ്പത്തിക ഭദ്രതയുള്ളപ്പോൾ മാത്രം യാത്ര ചെയ്താൽ മതിയോ എന്ന് കാനം ചോദിച്ചു. സർക്കാരിന് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കണം.സാമ്പത്തികമായി സർക്കാർ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പല കാര്യങ്ങളിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് വസ്ത്രം ധരിക്കേണ്ട എന്ന് ആരെങ്കിലും പറയുമോ. യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സർക്കാരിന്റെ സാധാരണ ചെലവുകൾ മാത്രമാണിത്. യാത്ര ചെയ്യുന്നത് അധിക ചെലവല്ല. നല്ല വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ എന്താണ് കുഴപ്പം. എല്ലാം കണക്ക് വെച്ചാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തിയെന്നാൽ ഒന്നും പുതുതായി ചെയ്യില്ല എന്നല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു..സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്.എന്നാൽ കാലാനുസൃതമായി വാഹനങ്ങൾ മാറ്റാതിരിക്കാൻ ആവില്ല.നിയന്ത്രങ്ങളോടെയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നതെന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്
കാലപ്പഴക്കമുള്ള വാഹനം ദീര്‍ഘ ദൂര യാത്രകൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനത്തോടെ യാത്ര ചെയ്യേണ്ടതിനാൽ പുതിയ വാഹനം വേണമെന്നും വിലയിരുത്തിയാണ് പി ജയരാജന് പുതിയ കാറ് വാങ്ങുന്നത്. ശാരീരിക അവസ്ഥകളും ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനവും പരിഗണിച്ച് കാറിന് അനുവദിച്ചത് 35 ലക്ഷം രൂപ. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്‍റെ ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന നയത്തിന് വിരുദ്ധമായി പുതിയ വാഹനം വാങ്ങാൻ പണം അനുവദിക്കുന്നു എന്ന് സര്‍ക്കാര്‍ ഉത്തരവിൽ എടുത്തു പറയുന്നുമുണ്ട്. തീരുമാനം എടുത്തത് ഖാദി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാൻ കൂടിയായ വ്യവസായ മന്ത്രി പി രാജീവിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്നയോഗമാണ്. മന്ത്രിസഭയുടെ അനുമതിയോടെ ഉത്തരവിറക്കിയത് ഈ മാസം 17 ന്. സാമ്പത്തിക പ്രതിസന്ധികാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ധനവകുപ്പ് ഉത്തരവും നിലവിലുണ്ട്. ഇതിന് ശേഷം മന്ത്രമാരായ റോഷി അഗസ്റ്റിൻ, വിഎൻ വാസവൻ, വി അബ്ദുറഹ്മാൻ, ജിആര്‍ അനിൽ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ. എൻ ജയരാജിനും പുതിയ കാറ് വാങ്ങാൻ 33 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
