Asianet News MalayalamAsianet News Malayalam

'സർക്കാരിൻ്റെ സുഖ ദു:ഖങ്ങൾ പങ്കിടാൻ സി പി ഐ ക്ക് ബാധ്യതയുണ്ട്, അത് എല്ലാവരും ഓർക്കണം' -കാനം രാജേന്ദ്രന്‍

നേട്ടങ്ങൾ ഉണ്ടാകുമ്പോൾ സിപിഐയുടെ നേട്ടമായും.കോട്ടമുണ്ടാകുമ്പോൾ ഞങ്ങളുടേതല്ല എന്ന നയം സിപി ഐ ക്കില്ല.മുന്നണിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ മുന്നണിയുടെ പൊതു രാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം.

kanam rajendran on coalation goverment working
Author
Alappuzha, First Published Aug 23, 2022, 12:30 PM IST

ആലപ്പുഴ: ലോകായുക്ത ഭേദഗതി ബില്ലില്‍ പിണറായി വിജയന്‍റെ സമ്മര്‍ദ്ദത്തിന് സിപിഐ വഴങ്ങിയെന്ന ആക്ഷേപങ്ങള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ആലപ്പുഴ ജില്ലാ സമ്മേളന വേദിയിലാണ് കാനം നിലപാട് വ്യക്തമാക്കിയത്.സർക്കാരിൻ്റെ സുഖ ദുഖങ്ങൾ പങ്കിടാൻ സി പി ഐ ക്ക് ബാധ്യതയുണ്ട്.അത് എല്ലാവരും ഓർക്കണം.മുന്നണിക്കുള്ളിൽ പ്രവർത്തിക്കുമ്പോൾ മുന്നണിയുടെ പൊതു രാഷ്ട്രീയം എല്ലാവരും അംഗീകരിക്കണം.നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഒരുപോലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.നേട്ടങ്ങൾ ഉണ്ടാകുമ്പോൾ സിപിഐ യുടെ നേട്ടമായും.കോട്ടമുണ്ടാകുമ്പോൾ ഞങ്ങളുടേതല്ല എന്ന നയം സിപിഐക്കില്ലെന്നും കാനം പറഞ്ഞു

 

'ഗവര്‍ണര്‍ക്ക് അധികാരം നൽകിയാൽ സ്ഥിതിയെന്താകും? ലോകായുക്തയിൽ സിപിഎമ്മിന് വഴങ്ങി സിപിഐ

ലോകായുക്താ ബില്ലിൽ സിപിഎമ്മിന് വഴങ്ങി സിപിഐ. ലോകായുക്ത വിധിയിൽ പരമാധികാരം നിയമസഭക്കാണെന്ന് മുതി‍ര്‍ന്ന സിപിഐ നേതാവ് ബിനോയ് വിശ്വം കോഴിക്കോട്ട് പറഞ്ഞു. ഗവര്‍ണര്‍ക്ക് അധികാരം നൽകിയാൽ സ്ഥിതിയെന്താകുമെന്ന് ചോദിച്ച ബിനോയ് വിശ്വം, സഭക്കാണ് അധികാരമെന്നും ഗവര്‍ണര്‍ക്കോ വിരമിച്ച ജഡ്ജിക്കോ അല്ലെന്നും വ്യക്തമാക്കി. 

വലിയ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടെയാണ് ലോകായുക്ത നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത് ഇന്ന് തന്നെ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ വകുപ്പ് തിരിച്ചുള്ള ചർച്ച നടത്തി പാസ്സാക്കാനാണ് നീക്കം. അസാധുവായ ഓ‌ർഡിനൻസിലെ വ്യവസ്ഥകളുള്ള ബില്ലാണ് ഇന്ന് അവതരിപ്പിക്കുക. ബില്ലിൽ പുതുതായി കൊണ്ട് വരേണ്ട ഭേദഗതി സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന വ്യവസ്ഥ മാറ്റി മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പരിശോധിക്കാമെന്നാണ് ഭേദഗതി. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും എംഎൽഎമാർക്കെതിരായ വിധി സ്പീക്കർക്കും പരിശോധിക്കാമെന്നാണ് വ്യവസ്ഥ. സബ്ജക്ട് കമ്മിറ്റിയിലായിരിക്കും ഭേദഗതി വരിക. സിപിഐ ഭേദഗതി സർക്കാറിൻറെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാനാണ് ധാരണ. പ്രതിപക്ഷം ബില്ലിനെ എതിർക്കും. ബിൽ സഭ പാസ്സാക്കിയാലും ഗവർണ്ണർ ഒപ്പിടാതെ നിയമമാകില്ലെ. നിലവിൽ സർക്കാറുമായി ഉടക്കി നിൽക്കുന്ന ഗവർണ്ണർ ഒപ്പിടുമോ എന്നുള്ളതാണ് ആകാംക്ഷ.

ലോകായുക്ത ഭേദഗതി:ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ നിലപാടുകൾ എവിടെ വരെ?സിപിഎമ്മിന് കീഴടങ്ങിയ സിപിഐക്കും വിമർശനം

Latest Videos
Follow Us:
Download App:
  • android
  • ios