ഈ വിഷയത്തിൽ നിയമപ്രശ്നവും മാനുഷിക പ്രശ്നവുമുണ്ട്. സർവകക്ഷി യോഗത്തില്‍ ചർച്ച ചെയ്ത ശേഷം സർക്കാർ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.  

പാലാ: മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഈ വിഷയത്തിൽ നിയമപ്രശ്നവും മാനുഷിക പ്രശ്നവുമുണ്ട്. സർവകക്ഷി യോഗത്തില്‍ ചർച്ച ചെയ്ത ശേഷം സർക്കാർ ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിൽഡേഴ്‌സിനെ രക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നാണ് കാനം രാജേന്ദ്രന്‍ പറ‌ഞ്ഞത്. കേരളത്തിലേത് കെയര്‍ടേക്കര്‍ സര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന്,ജനവിധിയെ വിലകുറച്ചു കാണരുതെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വഴിയിൽ നിൽക്കുന്ന ആർക്കും കയറി വരാവുന്ന മുന്നണിയല്ല എൽ ഡി എഫ്. യോജിക്കാന്‍ കഴിയുന്നവരുമായി മാത്രം ഒരുമിക്കും. ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറ്റിയതായി അറിയില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.