ദില്ലി: യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരായ നിലപാടുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വധശ്രമക്കേസിനിടയാക്കിയ സംഭവങ്ങളെ തള്ളിപ്പറഞ്ഞ കാനം രാജേന്ദ്രൻ എല്ലാ വിദ്യാര്‍ത്ഥി സംഘടനകൾക്കും ക്യാമ്പസുകളിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണം എന്നും അഭിപ്രായപ്പെട്ടു  അതില്ലാതിരിക്കുന്നതാണ് യൂണിവേഴ്‍സിറ്റി കോളേജിലേയും എംജി കോളേജിലേയും പ്രശ്‍നമെന്നും സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു.

ഇടതുപക്ഷത്തിനു ജനാധിപത്യ അവകാശം നൽകാൻ കഴിയുന്നില്ലെങ്കിൽ ഫാസിസത്തിന് എതിരെ എങ്ങനെ വർത്തമാനം പറയാൻ കഴിയും എന്നും കാനം രാജേന്ദ്രൻ ദില്ലിയിൽ പ്രതികരിച്ചു.