ലോകായുക്ത ഭേദഗതി ബില്ലിൽ ഇടപെടാനായി. എല്ലാ അധികാരവും മുഖ്യമന്ത്രിക്ക് കൊടുക്കുന്നതാണ് സിപിഐ എതിർത്തതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
കണ്ണൂർ : പാർട്ടിക്ക് സ്വീകാര്യമെങ്കിൽ അടുത്തതവണയും സെക്രട്ടറി സ്ഥാനത്തുണ്ടാകും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . താൻ സെക്രട്ടറിയായി തുടരുന്നത് ദഹിക്കാത്തവർക്കുള്ള മരുന്ന് നൽകാനറിയാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു . സി പി ഐയെ തകർക്കാനുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയാണ്. പാർട്ടി ശത്രുക്കളുമായി ചേർന്ന് ഇവർ നടത്തുന്ന നീക്കം ശക്തമായി നേരിടുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ലോകായുക്ത ഭേദഗതി ബില്ലിൽ ഇടപെടാനായെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എല്ലാ അധികാരവും മുഖ്യമന്ത്രിക്ക് കൊടുക്കുന്നതാണ് സിപിഐ എതിർത്തത് ഇപ്പോഴത്തെ ഭേതഗതിയോടെ നിയമസഭയ്ക്കും സ്പീക്കർക്കും അധികാരം കിട്ടി. ഗവർണറുടെ ഇടപെടൽ ഒഴിവാക്കാൻ വേണ്ടി കൂടിയാണ് ഈ നിയമ ഭേദഗതി. ഭൂരിപക്ഷത്തിന്റെ തീരുമാനം മാത്രമാണ് ജനാധിപത്യത്തിൽ നടപ്പാവുകയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു
പാർട്ടിക്കെതിരായ ബിജിമോളുടെ വിമർശനത്തിൽ കാര്യമില്ല. പുരുഷ കേന്ദ്രീകൃത പാർട്ടി ആകാതിരിക്കാനാണ് ബിജിമോളെ മത്സരിപ്പിച്ചത് . തെരഞ്ഞെടുക്കപ്പെട്ടില്ല എന്നത് കൊണ്ട് ആ വിമർശനം ഉയർത്തേണ്ടതില്ല എന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു
'സിപിഐയിൽ രണ്ടു ചേരിയില്ല,ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് താനെന്ന് ഓർക്കണം' കാനം രാജേന്ദ്രന്‍
സി പി ഐ കണ്ണൂര്‍ ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവെന്നും, പല ജില്ലകളിലും ഭാരവാഹി തെരഞ്ഞെടുപ്പില്‍ കാനം പക്ഷത്തിന് തിരിച്ചടി കിട്ടിയെന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി കാനം തന്നെ രംഗത്ത്,കണ്ണൂര്‍ ജീല്ലാ സമ്മളനത്തിലെ പ്രതിനിധി സമ്മേളനത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്.പാർട്ടിക്കുള്ളിൽ വ്യത്യസ്ത പക്ഷങ്ങൾ ഉണ്ടെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു.സി പി ഐയിൽ രണ്ടു ചേരിയില്ല. ഉൾപാർട്ടി അഭിപ്രായ പ്രകടനം മാത്രമാണ് നടക്കുന്നത്.കാനം പക്ഷമോ മറ്റേതെങ്കിലും പക്ഷമോ ഈ പാർട്ടിയിൽ ഇല്ല.ഏതോ ബുദ്ധി കേന്ദ്രങ്ങളിൽ നിന്ന് വാർത്ത പ്രചരിപ്പിക്കുന്നു.പാർട്ടിയെ തകർക്കാനായി മലർന്ന് കിടന്ന് തുപ്പുകയാണ് അവർ ചെയ്യുന്നത്.ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് താനെന്ന് ഓർക്കണമെന്നും കാനം പറഞ്ഞു.
ഇന്ത്യൻ സാഹചര്യത്തിൽ സി പി ഐ യും സി പി എമ്മും ഒന്നിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.ഇടത് മുന്നണിക്കകത്ത് നേട്ടങ്ങളും കോട്ടങ്ങളും ഒരുമിച്ച് ഏറ്റെടുക്കണം.പരസ്പരം കലഹിക്കുന്ന പാർട്ടിയായി മുന്നണിക്കുള്ളിൽ മാറുന്നത് ശരിയല്ല..ദുർബലന്‍റെ ശബ്ദത്തിന് സമൂഹത്തിൽ വില ഇല്ല എന്ന് ഓർക്കണം.എൽ ഡി എഫ് ശക്തിപ്പെടുത്തുന്ന തോടൊപ്പം സ്വയം ശക്തമാകാൻ പാർട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം, ഇഡി അന്വേഷണ കുരുക്കിലേക്ക് വലിച്ചിഴക്കുന്നു: കാനം
