കണ്ണൂർ: കൊളവല്ലൂരിൽ പതിനാലുകാരനെ മധ്യവയ്സകൻ പ്രകൃതി വിരുദ്ധ പീ‍‍ഡനത്തിന് ഇരയാക്കിയതായി പരാതി. കടവത്തൂർ മുണ്ടത്തോട്ടെ കാര്യാടത്തിൽ അഹമ്മദ് ഹാജിക്കെതിരെ പൊലീസ് കേസെടുത്തു. കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുമ്പോഴായിരുന്നു കുട്ടിയെ ഇയാൾ  ഉപദ്രവിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. 

കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് അഹമ്മദ് ഹാജി കുട്ടിയെ തന്റെ വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയത്. അകത്ത് കടന്നുയുടൻ ഇയാൾ കുട്ടിയെ കടന്ന് പിടിച്ചു. പിടി വലിയിൽ കുട്ടിയുടെ കൈക്ക് പരിക്കേറ്റു. കുതറി മാറിയ കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വീട്ടിൽ എത്തിയ ഉടൻ അമ്മയോട് കാര്യം പറഞ്ഞു.

മാതാപിതാക്കൾ കുട്ടിയെ പാനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്  കൊളവല്ലൂർ പൊലീസിന് പരാതിയും നൽകി. രാത്രി പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി എടുത്തു. കാര്യാടത്തിൽ അഹമ്മദ് ഹാജിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രദേശത്തെ കച്ചവ‍ടക്കാരനാണ് അഹമ്മദ് ഹാജി.