കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ ഒരു കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അൻസർ, അരുൺ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പരിക്കേറ്റ അൻസറിന്റെ നില ഗുരുതരമായി തുടരുന്നു.

ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. കല്യാണ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ അയൽവാസി മൂവരെയും ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

വെട്ടേറ്റ അരുൺ, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ അൻസറിനെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പേരാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.