കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഞ്ചായത്ത് അംഗം മരിച്ചു. ആറളം ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം പ്രാദേശിക നേതാവുമായ ബേബി ജോൺ പൈനാപ്പള്ളിലാണ് മരിച്ചത്.

കൊവിഡ് ചികിത്സയിൽ ആയതിനാൽ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പ് നെഗറ്റീവായെങ്കിലും ശ്വാസ തടസം ഉൾപടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിപിഎം ഇരിട്ടി ഏരിയ കമ്മറ്റി അംഗവും ആറളം സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്നു.