കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂരിന്‍റെ മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശ നഷ്ടം സംഭവിച്ചവർക്കുള്ള സഹായധനം വൈകുന്നതായി പരാതി.
കണ്ണൂർ: കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂരിന്‍റെ മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശ നഷ്ടം സംഭവിച്ചവർക്കുള്ള സഹായധനം വൈകുന്നതായി പരാതി. ചെറുപുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ മീന്തുളി സ്വദേശി ജയന്‍റേയും സുഹൃത്തുക്കളുടേയും കോഴി ഫാം പൂർണമായും നശിച്ചതാണ്. 6000-ലേറെ കോഴികളാണ് ചത്തത്. ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി കിട്ടിയിട്ടില്ല എന്നാണ പരാതി. വൈകാതെ പണം വരുമെന്നാണ് വില്ലേജ് അധികൃതരുടേയും പഞ്ചായത്തിന്‍റേയും മറുപടി.
ഒരു വർഷം മുമ്പാണ് ഇവർ കോഴി ഫാം തുടങ്ങിയത്. 4 ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്നാണ് ഈ സംരഭം ആരംഭിച്ചത്. എന്നാല്‍ മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടമായി. 6000ലേറെ കോഴികൾ ചത്തു. അധികൃതർ കാര്യങ്ങൾ വിലയിരുത്തിയെങ്കിലും ധനസഹായം കിട്ടിയില്ല. എന്നാല്‍ അധികം വൈകാതെ തന്നെ അർഹതപ്പെട്ട സഹായം നൽകും എന്നാണ് പഞ്ചായത്തിന്‍റെയും വില്ലേജ് ഓഫീസിന്‍റെയും ഭാഗത്തുനിന്നുള്ള പ്രതികരണം.


