ശരീരത്തിൽ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് നാരായണന്‍റെ മൃതദേഹം ഇന്നുച്ചയ്ക്ക് കണ്ടെത്തിയത്. ഹൃദയാഘാതം ഉണ്ടായ നാരായണൻ വെയിലിൽ തളർന്നു വീണ ശേഷം പൊള്ളൽ ഏറ്റുവെന്നാണ് നിഗമനം.

കണ്ണൂർ: വെള്ളോറയിൽ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ അറുപത്തിയേഴ്‍‍കാരന് സൂര്യാഘാതമേറ്റിട്ടില്ലെന്ന് നിഗമനം. കാടൻ വീട്ടിൽ നാരായണനെയാണ് ഇന്ന് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു. സൂര്യാഘാതമാണ് ഇയാളുടെ മരണകാരണമെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.

ശരീരത്തിൽ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് നാരായണന്‍റെ മൃതദേഹം ഇന്നുച്ചയ്ക്ക് കണ്ടെത്തിയത്. ഹൃദയാഘാതം ഉണ്ടായ നാരായണൻ വെയിലിൽ തളർന്നു വീണ ശേഷം പൊള്ളൽ ഏറ്റുവെന്നാണ് ഇപ്പോഴത്തെ നിഗമനം. ടിബി രോഗി കൂടിയായിരുന്നു നാരായണൻ. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു.