സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്‍ത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

കണ്ണൂർ: പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിച്ചില്ലെന്ന് കണ്ണൂർ മേയർ പി ഇന്ദിര. വിഷയത്തില്‍ പ്രതിഷേധം അറിയിച്ച പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. സ്ത്രീകൾക്ക് സർക്കാർ നൽകിയ അഭിമാന പദ്ധതി ആയിട്ടും വനിതാ മേയറായ തനിക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നാണ് പി ഇന്ദിര ആക്ഷേപം ഉയര്‍ത്തുന്നത്. ഉദ്ഘാടന ചടങ്ങില്‍ ട്രാൻസ്പോർട്ട് കോർപ്പറേഷൻ തീർത്തും അവഗണിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേയർ മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സി പി ജോണിനും പരാതി നൽകിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ വെച്ച് നടന്ന ജില്ലാതല പ്രിയദർശിനി സൗജന്യയാത്രയുടെ ഉദ്ഘാടനം ചെയ്തത് കണ്ണൂർ എംഎൽഎ ടി ഒ മോഹനനാണ്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപകാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ചടങ്ങിൽ കണ്ണൂർ മേയർ എത്തിയതുമില്ല. പരിപാടി ബഹിഷ്കരിച്ചതല്ലെന്നും ക്ഷണിക്കാത്തതിനാലാണ് തിങ്കളാഴ്ച രാവിലെ നടന്ന പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്നും മേയർ പി ഇന്ദിര പറയുന്നു. തന്നെ അവഗണിച്ചതില്‍ പി ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.