ന്യൂമാഹിയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.  ഉസ്സൻ മൊട്ട എം എൻ ഹൗസിൽ ഇന്ദുലേഖ മകൾ പൂജ എന്നിവർക്കാണ് പരിക്കേറ്റത്. 

കണ്ണൂർ : അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ ചെറുകല്ലായി സ്വദേശി ജിനീഷാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ന്യൂമാഹിയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഉസ്സൻ മൊട്ട എം എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂജ എന്നിവർക്കാണ് പരിക്കേറ്റത്. 

'14 ന് ഗസ്റ്റ് ഹൗസിൽ മുറിയെടുത്തു, എൽദോസ് കുന്നപ്പിള്ളിൽ മർദ്ദിച്ചത് പിഎയുടേയും സുഹൃത്തിന്റെയും മുന്നിലിട്ട്'

രാത്രിയോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവ് ആദ്യം അമ്മയെയും പിന്നാലെ മകളെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ട് പേരും തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. നിരന്തരം പുറകെ നടന്നും ശല്യം ചെയ്തും ജിനേഷ് പെൺകുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ ഇന്ദുലേഖ പറഞ്ഞു. കൊല്ലാൻ വേണ്ടി തന്നെയായിരുന്നു ജിനേഷ് വീട്ടിലെത്തിയതെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരന്തരം ശല്യം ചെയ്തും പുറകെ നടന്നും ജിനേഷ് പെൺകുട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് പൊലീസിനും ലഭിച്ച വിവരം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അമ്മയുടേയും മകളുടേയും ആരോഗ്യനില തൃപ്തികരമാണ്.

YouTube video player

വീണ്ടും നരബലി; ഇത്തവണ 14-കാരി, കൊന്നത് മാതാപിതാക്കള്‍, ലക്ഷ്യം ഐശ്വര്യം!

അതേ സമയം തിരുവനന്തപുരത്ത് അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. തിരുവനന്തപുരം അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരിയാണ് (50) മരിച്ചത്. അയൽവാസികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു വിജയകുമാരി 

നാല് ദിവസത്തോളം മരണത്തോട് മല്ലടിച്ചാണ് വിജയകുമാരി മരണമടഞ്ഞത്. ജീവൻ രക്ഷിക്കാൻ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തീവ്രമായി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒക്ടോബർ ഒൻപതിനായിരുന്നു വിജയകുമാരിക്ക് അയൽവാസികളായ യുവാക്കളിൽ നിന്ന് കുത്തേറ്റത്. വാക്കുതർക്കത്തെ തുടർന്ന് അനീഷ്, നിഖിൽ എന്നിവരാണ് ആക്രമണം നടത്തിയത്. റബ്ബർ കമ്പ് കൊണ്ട് വിജയകുമാരിയുടെ കഴുത്തിലാണ് പ്രതികൾ കുത്തിയത്.