കണ്ണൂർ: കണ്ണൂർ പൊലീസ് ജില്ലയെ രണ്ടായി വിഭജിച്ചു. കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ എന്നിങ്ങനെയാണ് വിഭജിച്ചത്. ജില്ലയിലെ ക്രമസമാധാന നില പരിഗണിച്ചാണ് പുതിയ മാറ്റം.

രണ്ട് എസ്പിമാർക്കായി ചുമതല വീതിച്ച് നൽകും. കണ്ണൂർ, തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂർ എയർപോർട്ടും ചേർന്നതാണ് കണ്ണൂർ സിറ്റി . തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകൾ ചേർത്ത്  കണ്ണൂർ റൂറൽ. മാങ്ങാട്ട് പറമ്പ് ആയിരിക്കും കണ്ണൂർ റൂറലിൻ്റെ ആസ്ഥാനം.

Read Also: എസ്എൻഡിപി യോ​ഗം ഫണ്ട് ക്രമക്കേട്; വെള്ളാപ്പള്ളിക്കെതിരെ സിബിഐ അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി...