അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്നും, ചോദ്യം ചെയ്യലിനോട് ഇവർ പൂർണമായും സഹകരിച്ചെന്നും ടൗണ്‍ ഇൻസ്പെക്ടർ അറിയിച്ചു

കണ്ണൂർ: കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ എത്തി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും, പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ ഇ ബുൾജെറ്റ് സഹോദരങ്ങളായ ലിബിനെയും, എബിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രാവിലെ പതിനൊന്നരക്ക് എത്തിയ ഇരുവരെയും നാല് മണിക്കൂർ നേരമാണ് ചോദ്യം ചെയ്തത്. ഇവർ മുമ്പ് ചെയ്ത വ്ലോഗും പൊലീസ് പരിശോധിച്ചു.

അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്നും, ചോദ്യം ചെയ്യലിനോട് ഇവർ പൂർണമായും സഹകരിച്ചെന്നും ടൗണ്‍ ഇൻസ്പെക്ടർ അറിയിച്ചു. ഇവരുടെ രൂപമാറ്റം വരുത്തിയ ട്രാവലറിന്‍റെ രജിസ്ട്രേഷനും, ലൈസൻസും റദ്ദാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഇവരുടെ ഇരിട്ടി അങ്ങാടിക്കടവിലുള്ള വീട്ടിൽ ഇരിട്ടി ആർ‍ടിഒ നോട്ടീസ് പതിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍