Asianet News MalayalamAsianet News Malayalam

Kannur University VC : കണ്ണൂർ സർവകലാശാല വിസി നിയമന വിവാദം: ഇന്ന് നിർണായക ദിനം

യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുളളത്

Kannur University VC appointment crucial day as High court decision awaits
Author
Kochi, First Published Dec 15, 2021, 6:59 AM IST

കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക ദിനം. ഇദ്ദേഹത്തിന് പുന‍ർ നിയമനം നൽകിയത് ചോദ്യം ചെയ്തുളള ഹ‍ർജി ഫയലിൽ സ്വീകരിക്കണോയെന്ന് ഹൈക്കോടതി ഇന്ന് തീരുമാനിക്കും. ഗവ‍ർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കൂടുതൽ വാദത്തിന് അവസരം നൽകണമെന്ന ഹ‍ർജിക്കാരുടെ ആവശ്യം ജസ്റ്റിസ് അമിത് റാവൽ കഴിഞ്ഞ ദിവസം തളളിയിരുന്നു. 

ഗവർണർ കൂടി അറിഞ്ഞ് നിയമപരമായ നടപടിക്രമങ്ങൾ പൂ‍ർത്തിയാക്കിയല്ലേ പുനർ നിയമനം നൽകിയതെന്ന സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു. വിസിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുളളത്. ഹർജി തളളിയാൽ അടുത്ത ദിവസം തന്നെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനുളള നീക്കവും നടക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios