പുനർ നിയമനത്തിന് വീണ്ടും അതേ നടപടികൾ പാലിക്കേണ്ടതില്ല. പ്രായപരിധി പുനർ നിയമനത്തിന് ബാധകമല്ല. ഒരു തവണ വിസിയായതിനാൽ തനിക്ക് പുനർ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ.ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
കണ്ണൂർ: യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്ന് കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി, അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യു ജി സി ചട്ടം പാലിച്ചാണ് ആദ്യം തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായി നിയമിച്ചത്. പുനർ നിയമനത്തിന് വീണ്ടും അതേ നടപടികൾ പാലിക്കേണ്ടതില്ല. പ്രായപരിധി പുനർ നിയമനത്തിന് ബാധകമല്ല. ഒരു തവണ വിസിയായതിനാൽ തനിക്ക് പുനർ നിയമനത്തിന് യോഗ്യതയുണ്ടെന്നും ഡോ.ഗോപിനാഥ് രവീന്ദ്രൻ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ഹർജിയിൽ ഗവർണർക്ക് വേണ്ടി അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യം വക്കാലത്ത് സമർപ്പിച്ചു.

