കോഴിക്കോട്: പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ ഇസ്ലാമിക മുദ്രാവാക്യങ്ങൾ പാടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഇന്ത്യയുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രീതിയിൽ വേണം സമരങ്ങൾ. സ്ത്രീകൾ സമരത്തിന് ഇറങ്ങേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കാന്തപുരം ആവർത്തിച്ചു. 

Read More: 'സ്ത്രീകൾ തെരുവിൽ സമരത്തിന് ഇറങ്ങരുത്, മുഷ്ടിചുരുട്ടരുത്, മുദ്രാവാക്യം വിളിക്കരുത്'; വിലക്കുമായി കാന്തപുരം 

രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൗഹൃദം സാധ്യമാണ് എന്ന പ്രമേയം മുൻനിർത്തി  കേരളാ മുസ്ലീം ജമാ അത്ത് മറ്റെന്നാൾ മുതൽ ഈമാസം 29 വരെ ജില്ലാ തലത്തിൽ ഉമറാ സമ്മേളനങ്ങൾ നടത്തുമെന്നും കാന്തപുരം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read More: സ്ത്രീകളുടെ മുഷ്ടിചുരുട്ടലും മുദ്രാവാക്യവും; കാണാം ട്രോളന്മാരുടെ പ്രതികരണം