Asianet News MalayalamAsianet News Malayalam

ഭിന്നിപ്പിന്റെ പ്രസ്താവനകൾ അവസാനിപ്പിക്കണം: പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ

ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി

Kanthapuram AP Aboobacker Musliyar against Prime Minister Narendra Modi speech in Rajasthan
Author
First Published Apr 23, 2024, 3:21 PM IST

കോഴിക്കോട്: രാജസ്ഥാനിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തെ വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. തെരഞ്ഞെടുപ്പിന് ശേഷവും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിന് ഭരണ-രാഷ്ട്രീയ നേതൃത്വത്തിലുള്ളവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് തന്നെ ദോഷം ചെയ്യും. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്ര ശരീരത്തിൽ ഏൽപ്പിക്കുന്ന മുറിവുകൾ ആഴമേറിയതാകും. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും. പ്രധാനമന്ത്രിയെ പോലെ ഒരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios