പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

നാർക്കോട്ടിക് ജിഹാദ് ചരിത്രമെങ്കിൽ നടപടിയെടുപ്പിക്കാൻ കഴിയാത്ത നിസാരനല്ല പാലാ ബിഷപ്പെന്ന് പോൾ തേലക്കാട്ട്

കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ വാദം മുസ്ലിം സമുദായത്തിന് മേൽ ഉന്നയിച്ച വ്യക്തി അത് പിൻവലിക്കണം. ആ തെറ്റ് അദ്ദേഹം തന്നെ തിരുത്തണം. വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല. അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് അറിയിച്ച കാന്തപുരം ലൗ ജിഹാദ് ഇസ്ലാമിൽ ഇല്ലെന്നും വ്യക്തികൾ ചെയ്യുന്ന തെറ്റ് ആകാമെന്നും കൂട്ടിച്ചേർത്തു. 

നാർക്കോട്ടിക് ജിഹാദ് ; മുഖ്യമന്ത്രി മത നേതാക്കളുമായി ചർച്ച നടത്തണമെന്ന് യാക്കോബായ സഭ നിരണം ‌ഭദ്രാസനാധിപൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona