Asianet News MalayalamAsianet News Malayalam

ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ച സംഭവം; നിയമനടപടി ആരംഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ

ബിജെപി ജില്ലാ പ്രസിഡൻറ് അടക്കമുള്ള നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ഇടത് സ്വതന്ത്രനും കൊടുവള്ളി  എംഎൽഎയുമായ കാരാട്ട് റസാഖ് . 

karat rasaq starts legal action against bjp on caa campaign photo controversy
Author
Calicut, First Published Jan 6, 2020, 6:17 PM IST

കോഴിക്കോട്: പൗരത്വ വിഷയത്തിൽ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചു എന്ന പ്രചാരണത്തിനെതിരെ  ബിജെപി ജില്ലാ പ്രസിഡൻറ് അടക്കമുള്ള നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് ഇടത് സ്വതന്ത്രനും കൊടുവള്ളി  എംഎൽഎയുമായ കാരാട്ട് റസാഖ് പറഞ്ഞു. ഇടതു മുന്നണിയിൽ നിന്ന് തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്  ആദ്യം എം കെ മുനീറിന്‍റെ  ബിജെപി ബന്ധം അന്വേഷിക്കണമെന്നും കാരാട്ട് റസാഖ് അഭിപ്രായപ്പെട്ടു. 

ബിജെപി നേതാക്കൾ വീട്ടിലെത്തി ലഘുലേഖ നൽകിയപ്പോൾ തന്നെ പൗരത്വ വിഷയത്തെ എതിർത്ത് താന്‍ സംസാരിച്ചതാണ്. ലഘുലേഖ നൽകുന്ന ചിത്രമെടുത്ത് ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണ്. തന്‍റെ അറിവില്ലാതെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് നിയമനടപടികൾ സ്വീകരിക്കും. ഇതിൻറെ ആദ്യ ഘട്ടമായാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Read Also: കാരാട്ട് റസാഖ് എംഎൽഎ ബിജെപി നേതാക്കള്‍ക്കൊപ്പം; ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയെന്ന് റസാഖ്

സിപിഎം ജില്ലാ സെക്രട്ടറി അടക്കം ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. ഇടതു മുന്നണിയിൽ നിന്ന് പൂർണ പിന്തുണയാണ്  തനിക്കുള്ളതെന്നും കാരാട്ട് റസാക്ക് പറഞ്ഞു.

Read Also: ബിജെപിയുടെ ജനസമ്പര്‍ക്കപരിപാടി; വെട്ടിലായി രാഷ്ട്രീയ-സാമുദായിക നേതാക്കള്‍

Follow Us:
Download App:
  • android
  • ios