ഫൈനൽ മത്സരത്തിൽ, ദേവാസിലെ തുഴക്കാർ നിബന്ധനകൾ തെറ്റിച്ച് എന്ന് ചൂണ്ടിക്കാട്ടി കാരിച്ചാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി ഇപ്പോൾ അന്തിമ തീർപ്പ് കൽപ്പിച്ചത്.
ആലപ്പുഴ: 2011 ലെ നെഹ്റു ട്രോഫി ജലോത്സവത്തിൽ (Nehru Trophy Boat race) കാരിച്ചാൽ ചുണ്ടനെ (Karichal Chundan) വിജയിയായി പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം നേടിയ ദേവാസ് ചുണ്ടനെ ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി അയോഗ്യരാക്കി.
ഫൈനൽ മത്സരത്തിൽ, ദേവാസിലെ തുഴക്കാർ നിബന്ധനകൾ തെറ്റിച്ച് എന്ന് ചൂണ്ടിക്കാട്ടി കാരിച്ചാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി നിർദ്ദേശപ്രകാരമാണ് ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതി ഇപ്പോൾ അന്തിമ തീർപ്പ് കൽപ്പിച്ചത്. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് കൊല്ലമായി മാറ്റിവച്ചിരുന്ന നെഹ്റുട്രോഫി ജലോത്സവം ഇക്കൊല്ലം നവംബറിൽ നടത്താനും ജില്ലാ ഭരണകൂടത്തിന് ആലോചനയുണ്ട്.
