Asianet News MalayalamAsianet News Malayalam

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ച കേസ്: അന്വേഷണം കൊടുവള്ളി സംഘത്തിലേക്കും, കൂടുതല്‍ അറസ്റ്റിന് സാധ്യത

ഇന്നലെയാണ് മഞ്ചേരി സ്വദേശി ശിഹാബ് ( 35) ആണ് അറസ്റ്റിലായത്. ഇയാള്‍ കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സ്വദേശി ഫിജാസിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Karipur gold robbery case: Inquiry into Koduvalli gang
Author
Karippur, First Published Jun 27, 2021, 8:57 AM IST

കോഴിക്കോട്: കരിപ്പൂരിലെ സ്വര്‍ണകവര്‍ച്ച ശ്രമത്തില്‍ കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം നീളുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളി സംഘത്തില്‍പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷം വ്യാപിപ്പിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സംഘത്തിലെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. 

കേസില്‍ പത്ത് പേരാണ് ഇതുവരെയും അറസ്റ്റിലായത്. ചോദ്യം ചെയ്യല്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ ഇന്നും തുടരും. പ്രതികളെ ഇന്ന് ചെര്‍പ്പുളശ്ശേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ അറസ്റ്റിലായ മഞ്ചേരി സ്വദേശി ശിഹാബിനെ ഇന്ന് പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. 

ഇന്നലെയാണ് മഞ്ചേരി സ്വദേശി ശിഹാബ് ( 35) ആണ് അറസ്റ്റിലായത്. ഇയാള്‍ കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സ്വദേശി ഫിജാസിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കരിപ്പൂരിലെത്തിയ വാഹനവും പൊലീസ് പിടിച്ചെടുത്തു. നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികളെയുമായി അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പ് നടത്തി. അതിനിടെ കൊച്ചിയില്‍ നിന്നുളള കസ്റ്റംസ് സംഘം കേസ് അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടോട്ടിയിലെത്തി.

കൊടുവള്ളി വാവാട് സ്വദേശിയും ഇതേ കേസില്‍ പൊലീസ് തിരയുന്ന സൂഫിയാന്റെ സഹോദരനുമായ ഫിജാസിനെയാണ് മലപ്പുറത്ത് വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖില്‍ നിന്ന് കസ്റ്റംസ് സ്വര്‍ണം പിടികൂടിയ ദിവസം ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ കരിപ്പൂരിലെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് സ്വര്‍ണ കവര്‍ച്ച ആസൂത്രണം സംബന്ധിച്ച് അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്.

അതിനിടെ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെ അന്വേഷണ സംഘം വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മുബഷീര്‍, സലീം, ഹസന്‍ എന്നിവരെയാണ് തെളിവെടുപ്പിനായെത്തിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലും ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റമുട്ടലുണ്ടായ ന്യൂമാന്‍ ജങ്ഷനിലും അപകടമുണ്ടായ രാമനാട്ടുകര പുളിയഞ്ചോടും തെളിവെടുപ്പ് നടന്നു. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios