അർജുൻ ആയങ്കിയുടെ മൊഴികളിൽ നിന്ന്, ടിപി കേസ് പ്രതികളായ കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും ഈ സ്വർണക്കടത്തിടപാടുമായി പങ്കുണ്ട് എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം പ്രതികൾക്ക് എല്ലാ ഘട്ടത്തിലും ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വ്യക്തമായ സൂചനകളാണ് കസ്റ്റംസിന് ലഭിച്ചത്. 

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യംചെയ്യൽ തുടരാൻ കസ്റ്റംസിന്റെ തീരുമാനം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. ഇന്ന് രാവിലെ 11 മണിക്കാണ് ഷാഫി ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകേണ്ടത്. 

അർജുൻ ആയങ്കിയുടെ മൊഴികളിൽ നിന്ന്, ടിപി കേസ് പ്രതികളായ കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും ഈ സ്വർണക്കടത്തിടപാടുമായി പങ്കുണ്ട് എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം പ്രതികൾക്ക് എല്ലാ ഘട്ടത്തിലും ഉണ്ടായിരുന്നു എന്ന തരത്തിലുള്ള വ്യക്തമായ സൂചനകളാണ് കസ്റ്റംസിന് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഷാഫിയോട് കസ്റ്റംസ് ഓഫീസില്‌‍‍ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത്. എന്നാൽ, ഷാഫി എത്തുമോ എന്ന കാര്യത്തിൽ കസ്റ്റംസിനും ഇതുവരെ സ്ഥിരീകരണമില്ല. 

ടിപി കേസിൽ ജയിലിലായ ഷാഫി ഇപ്പോൾ പരോളിലാണ്. ഈ സാഹചര്യത്തിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കേന്ദ്രഏജൻസിയുടെ അന്വേഷണത്തിന് ഹാജരാകേണ്ടതുണ്ടോ എന്നത് ഷാഫിയെ സംബന്ധിച്ച് ഒരു നിയമപ്രശ്നം കൂടിയാണ്. അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഷാഫി ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടുണ്ടാകുക. ഷാഫി എത്തിയില്ലെങ്കിൽ പരോൾ കാലവാധി അവസാനിച്ച ശേഷം കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയോ മൊഴിയെടുക്കുകയോ ചെയ്യേണ്ടി വരും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona