തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തും. പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനായാണ് എത്തുന്നത്. മലയാളി മാധ്യമപ്രവർത്തകരെ മംഗലൂരുവിൽ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കർണാടക മുഖ്യമന്ത്രിയുടെ കേരള സന്ദർശനം. അടുത്ത ദിവസം കണ്ണൂർ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദർശിക്കും