Asianet News MalayalamAsianet News Malayalam

'നേരിട്ട് ഹാജരാകേണ്ട', ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരായ യുപി പൊലീസ് നോട്ടീസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

യുപി പൊലീസിന്‍റെ നോട്ടീസിനെതിരെ മനീഷ് മഹേശ്വരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. 

karnataka high court cancelled up police's notice to twitter India md
Author
Bengaluru, First Published Jul 23, 2021, 4:39 PM IST

ബംഗ്ലൂരു: വിവാദ വീഡിയോയുമായി ബന്ധപ്പെട്ട കേസിൽ ട്വിറ്റര്‍ ഇന്ത്യ എംഡി നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള യുപി പൊലീസിന്റെ നോട്ടീസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ട്വിറ്റര്‍ ഇന്ത്യയുടെ എംഡി മനീഷ് മഹേശ്വരി നേരിട്ട് എത്തേണ്ടതില്ലെന്നും ഓണ്‍ലൈൻ വഴി ചോദ്യം ചെയ്യലിന് ഹാജരായാല്‍ മതിയെന്നും കോടതി നിർദ്ദേശിച്ചു. യുപി പൊലീസിന്‍റെ നോട്ടീസിനെതിരെ മനീഷ് മഹേശ്വരി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. 

ജയ്ശ്രീറാം വിളിക്കണമെന്ന ആവശ്യപ്പെട്ട് ഗാസിയാബാദില്‍ വൃദ്ധനെ യുവാക്കള്‍ മര്‍ദിക്കുന്നതായുള്ള വീഡിയോ ട്വിറ്റര്‍ പ്രചരിച്ച കേസിലായിരുന്നു പൊലീസ് നടപടി. മനീഷ് മഹേശ്വരി നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊലീസ് നോട്ടീസ്. എന്നാല്‍ ബെംഗ്ലൂരുവിലുള്ള തനിക്ക് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്നും താൻ ട്വിറ്ററിന്‍റെ ജീവനക്കാരന്‍ മാത്രമെന്നും വിവാദ വീഡിയോയുമായി ബന്ധമില്ലെന്നും ചൂണ്ടികാട്ടിയാണ് മനീഷ് മഹേശ്വരി കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പരിഗണിച്ചാണ് നടപടി. 

Follow Us:
Download App:
  • android
  • ios